കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തില്‍ യോഗ്യതയില്ലാത്ത ഡോക്ടര്‍മാരുണ്ടോ എന്ന് പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി. ചില ഡോക്ടര്‍മാരുടെ ബിരുദങ്ങളില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണിത്. ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ യോഗ്യതയെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചതായി വകുപ്പ് മന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി വ്യക്തമാക്കി.
വിദേശികളായ ചില ഡോക്ടറുമാരുടെ ബിരുദങ്ങളില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി. കുവൈറ്റ് അംഗീകരിക്കാത്ത വിദേശ യൂണിവേഴ്‌സിറ്റികളില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയിട്ടുള്ള ഡോക്ടര്‍മാരുടെ വിഷയമാണ് കമ്മിറ്റി പ്രധാനമായി പരിഗണിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുതെന്ന് പ്രസ്താവനയില്‍ മന്ത്രി വ്യക്താമക്കിയിരിക്കുന്നത്.
നിലവില്‍ ആരോഗ്യ മന്ത്രാലയത്തിലെ വിദേശ നഴ്‌സ് അടക്കമുള്ള ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ,കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രാലയവുമായി സാമ്പത്തിക ക്രമക്കേടുകളും,വിദേശ നഴ്സ്സ് നിയമനം സംബന്ധിച്ച വിഷയങ്ങളിലും കുവൈത്ത് അഴിമതി വിരുദ്ധ സമതി അന്വേഷണം നടത്തി വരുകയുമാണ്.
