ഡ്രോണ്‍ പറക്കുന്നത് കണ്ട സൈന്യം വെടിവെച്ചിടുകയായിരുന്നു വീഡിയോ സാമഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

റിയാദ്: ദുരൂഹ സാഹചര്യത്തില്‍ സൗദി രാജകുമാരന്‍റെ കൊട്ടാരത്തിന് സമീപം പറന്ന ഡ്രോണ്‍ സൈന്യം വെടിവച്ചിട്ടു. റിയാദില്‍ അതീവ സുരക്ഷയുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ രാജകൊട്ടാരത്തിന് തൊട്ടടുത്തായാണ് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. രാത്രി എട്ട് മണിയോടെ ഡ്രോണ്‍ പറക്കുന്നത് കണ്ട സൈന്യം വെടിവെച്ചിടുകയായിരുന്നുവെന്ന് പൊലീസ് വക്താവ് വ്യക്തമാക്കി.

ഈ സമയത്ത് സല്‍മാന്‍ രാജകുമാരന്‍ കൊട്ടാരത്തിലുണ്ടായിരുന്നിസ്സെന്നാണ് വിവരം. സൈന്യം ഡ്രോണ്‍ വെടിവച്ചിടുന്നിതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായിട്ടുണ്ട്. അതീവ സുരക്ഷയുള്ള കൊട്ടാരത്തിന് സമീപം ഡ്രോണ്‍ എങ്ങിനെ എത്തി എന്നത് സംബന്ധിച്ച് സൗദി സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.