നിയമ ലംഘനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 24,631 സ്ഥാപനങ്ങള്‍ സൗദിയുടെ വിവിധ ഭാഗങ്ങളിലായി അടച്ചുപൂട്ടിയതായി മുനിസിപ്പല്‍-ഗ്രാമ മന്ത്രാലയമാണ് അറിയിച്ചത്. പരിശോധനയെ തുടര്‍ന്ന് 1,80,097 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുകയും 2,100,713 റിയാല്‍ പിഴയായി ഈടാക്കുകയും ചെയ്തതായി മന്ത്രാലയ വക്താവ് ഹമദ് സഈദ് അല്‍അംറ് പറഞ്ഞു. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള 8,35,464 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. നിയമ ലംഘനത്തെ തുടര്‍ന്ന് ഏറ്റവും കുടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത് മദീനയിലാണ്. 4,787 സ്ഥാപനങ്ങളാണ് ഇവിടെ അടച്ചത്. റിയാദില്‍ 4,292ഉം അസീറില്‍ 2,300ഉം തബുക്കില്‍ 2,236 ഉം മറ്റു വിവിധ സ്ഥലങ്ങളിലായി 1,699 സ്ഥാനപനങ്ങളും അടചുപൂട്ടിയതായും മന്ത്രാലയം അറിയിച്ചു.