റിയാദ്: സൗദിയിലെ ആരോഗ്യ മേഖലയില്‍ അടുത്ത വര്‍ഷം മുതല്‍ സ്വദേശിവത്കരണ പദ്ധതിക്കു തുടക്കം കുറിക്കുമെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. 2022 ഓടുകൂടി ഈ മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സൗദിയില്‍ മൂന്ന് മേഖലകളിലാണ് അടുത്ത വര്‍ഷം സ്വദേശി വത്കരണ പദ്ധതി ആരംഭിക്കുന്നത്. താമസ സൗകര്യം ഒരുക്കുന്ന ഹോട്ടലുകള്‍, ആരോഗ്യ മേഖല, ഊര്‍ജ മേഖല എന്നീ വിഭാഗങ്ങളാണ് ഇത് നടപ്പിലാക്കുന്നത്. ഹോട്ടലുകളില്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ സ്വദേശി വത്കരണം നടപ്പിലാക്കി തുടങ്ങും.

സൗദി വിഷന്‍ 2030 ന്റ പ്രധാന ലക്ഷ്യങ്ങളില്‍ലൊന്നു എല്ലാ മേഖലകളിലേക്കും സ്വദേശികളെ പ്രാപ്തരാക്കുകയെന്നതാണ്. ഇതിനായി സാമ്പത്തികമായും സാങ്കേതികപരമായുള്ള സഹായങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു ലഭ്യമാക്കും. 

തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചതനുസരിച്ച് വരുന്ന നാലുമാസത്തിനകം മൊബൈല്‍ വിപണന മേഖലയില്‍ പൂര്‍ണമായും സ്വദേശി വത്കരണം നടപ്പിലാക്കും. ആരോഗ്യ മേഖലയിലെ സ്വദേശിവത്ക്കരണം സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ മേഖലകളില്‍ ജോലി ചെയ്യുന്ന നിരവധി വിദേശികളെ സാരമായി ബാധിക്കും.