സൗദിയിൽ ജ്വല്ലറികളിൽ സമ്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ. മൊബൈൽ, വസ്ത്ര വിൽപ്പന ശാലകൾക്ക് പുറമേ ജ്വല്ലറികളിലും നിയമം പ്രാബല്യത്തിലാകുന്നതോടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.
നേരത്തെ എടുത്ത മന്ത്രിസഭ തീരുമാനമനുസരിച്ച് രാജ്യത്തെ മുഴുവന്‍ ജ്വല്ലറികൾക്കും സ്വദേശി വത്കരണ നിയമം നടപ്പിലാക്കുന്നതിനു രണ്ട് മാസത്തെ സമയ പരിധി നൽകിയിരുന്നു. ഈ സമയ പരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ ഇന്നുമുതൽ വിദേശികളെ ജ്വല്ലറികളിൽ ജോലി ചെയ്യാൻ അനുവദിക്കില്ല.
സ്വദേശിവൽക്കരണ നിയമം പാലിക്കാത്ത ജ്വല്ലറികൾ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ശക്തമായ പരിശോധനയാണ് നടത്തുന്നത്. നിയമ ലംഘകരായ വിദേശികൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചു ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
വിദേശികളെ ജോലിക്കു വെയ്കുന്ന ജ്വല്ലറികൾക്ക് ഒരാൾക്ക് ഇരുപതിനായിരം റിയാൽ വെച്ച് പിഴ ചുമത്തും. മൊബൈൽ ഫോൺ വിപണന മേഘലയിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കിയതിനു പിന്നാലെയാണ് ജ്വല്ലറികളിളിലും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്.
വനിതകളുടെ വസ്ത്രങ്ങളും മറ്റു വില്പതന നടത്തുന്ന സ്ഥാപനങ്ങളില്‍ അടുത്തിടെ സംബൂര്ണ് സ്വദേശി വത്കരണം നടപ്പാക്കിയിരുന്നു. ജ്വല്ലറികളില്‍ കൂടി സ്വദേശി വത്കരണം നടപ്പാക്കുന്നതോടെ ഈ മേഘലയിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെ നിരവധി വിദേശികൾക്ക് തൊഴില്‍ നഷ്ടമാവാനിടയാകും.
