കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മണി മുതല്‍ രാത്രി ഒൻപത്  മണി വരെയാക്കി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം

റിയാദ്: രാത്രി ഒന്പതു മണിക്ക് തന്നെ കടകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടു ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നു സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. 

കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മണി മുതല്‍ രാത്രി ഒൻപത് മണി വരെയാക്കി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം നിഷേധിച്ചു കൊണ്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 

 ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ഉന്നതാധികാര സമിതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തിലാകൂ എന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ വിശദീകരണം.