സൗദിയിൽ വനിതകളുടെ രാത്രിജോലിയെ സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും. രാജ്യത്തെ ചില സ്വകാര്യ സ്ഥാപനങ്ങളില്‍ വനിതാവത്കരണ പദ്ധ പദ്ധതിയുടെ മൂന്നാം ഘട്ടം അടുത്താഴ്ച ആരംഭിക്കാനിരിക്കെയാണ് വനിതകളുടെ രാത്രി ജോലി സംബന്ധിച്ച് ഉത്തരവിറക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നത്.

സ്വകാര്യസ്ഥാപനങ്ങള്‍ രാത്രി സമയങ്ങളില്‍ വനിതകളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം തയ്യാറാക്കി. തൊഴില്‍ നിയമം അനുസരിച്ചു പരമാവധി രാത്രി 11 മണി വരേ മാത്രമേ വനിതകളെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ പാടുള്ളു. രാത്രി സമയത്തു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്തിനുള്ള ലൈസെൻസ് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും നേടിയിരിക്കണം.

യാത്ര സൗകര്യം ഒരക്കല്‍ രണ്ട് ഷിഫ്റ്റ് ടൂട്ടിയാണങ്കില്‍ ഓവര്‍ ടൈം വേതനം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ തൊഴില്‍ ഉടമക്ക് നിര്‍ബന്ധമാണ്. കൂടാതെ ചുരങ്ങിയത് മൂന്ന് വനിതകളെങ്കിലും രാത്രി ജോലി ചെയ്യുന്ന വിഭാഗത്തിലുണ്ടായിരിക്കല്‍, സുരക്ഷിതത്ത്വം ഒരുക്കല്‍, രാത്രി ജോലി ചെയ്യുന്നതിനു വനിത ജീവനക്കാരിയുടെ സമ്മതം തുടങ്ങിയ നിബന്ധനകളും ഉണ്ടായിരിക്കും.

രാത്രിയിലും പ്രവര്‍ത്തിക്കുന്ന സർക്കാർ സ്ഥാനപങ്ങളിലും ആവശ്യമെങ്കില്‍ പുലര്‍ച്ചെ ആറുമണിവരേയും വനിതകളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനു അനുമതി യുണ്ടാവുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ചില സ്വകാര്യ സ്ഥാപനങ്ങളില്‍ വനിതാവത്കരണ പദ്ധ പദ്ധതിയുടെ മൂന്നാം ഘട്ടം അടുത്താഴ്ച ആരംഭിക്കാനിരിക്കെയാണ് വനിതകളുടെ രാത്രി ജോലി സംബന്ധിച്ച് ഉത്തരവിറക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നത്.