ഭാര്യ ഭര്‍ത്താവിന്‍റെയോ ഭര്‍ത്താവ് ഭാര്യയുടെയോ മൊബൈല്‍ ഫോണില്‍ 'ഒളിഞ്ഞു നോക്കിയാല്‍' ഒരു വര്‍ഷം തടവും പിഴയും

റിയാദ് : ഭാര്യ ഭര്‍ത്താവിന്‍റെയോ ഭര്‍ത്താവ് ഭാര്യയുടെയോ മൊബൈല്‍ ഫോണില്‍ 'ഒളിഞ്ഞു നോക്കിയാല്‍' ഒരു വര്‍ഷം തടവും പിഴയും. സൗദി അറേബ്യയിലാണ് ഇത്തരമൊരു നീക്കം വന്നിരിക്കുന്നത്. പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി ഫോണിലെ വിവരങ്ങള്‍ എടുക്കുന്നത് സൗദി സൈബര്‍ കുറ്റകരമാക്കിയയോടെയാണ് ശിക്ഷാ നടപടികള്‍ കര്‍ശനമായിരിക്കുന്നത്. 

ഇതുപ്രകാരം, പങ്കാളിയുടെ ഫോണിന്‍റെ പാസ്‌വേഡ് സംഘടിപ്പിച്ച് രഹസ്യമായി അത് തുറന്നു നോക്കുന്നതാണ് സൈബര്‍ കുറ്റം. ഫോണിലെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ഫോര്‍വേഡ് ചെയ്യുകയോ ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിച്ച് ശേഖരിക്കുകയോ ചെയ്താല്‍ തടവും പിഴയും ഒന്നിച്ചു കിട്ടും.