ജിദ്ദ: സൗദിയിൽ ഇന്റർനെറ്റ് കോളിന് ഉണ്ടായിരുന്ന നിരോധനം നീക്കി. വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂർണമായും പാലിച്ച ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സൗദിയിലെ ഉപയോക്താക്കൾക്ക് ഇന്നു മുതൽ ഇന്റർനെറ്റ് വീഡിയോ ഓഡിയോ കോളുകൾ ചെയ്യാൻ സാധിക്കുമെന്ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ വക്താവ് ആദിൽ അബു ഹുമൈദാനാണു അറിയിച്ചത്.
ഫേസ് ടൈം, സ്നാപ്പ് ചാറ്റ്, സ്കൈപ്പ്, ലൈൻ, ടെലിഗ്രാം, ടാൻഗോ തുടങ്ങിയ ആപ്ലിക്കേഷൻ വഴിയുള്ള വീഡിയോ ഓഡിയോ കോൾ സേവനം ഇന്ന് മുതൽ സൗദിയിലെ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. അതേസമയം, വ്യവസ്ഥകൾ പൂർണമല്ലാത്ത ചില ആപ്ലിക്കേഷനുകളുടെ വിലക്ക് തുടരും.
അടിയന്തിര സാഹചര്യങ്ങളിൽ കമ്മിഷനുമായി സഹകരിക്കാനുള്ള ആപ് ദാതാക്കളുടെ സന്നദ്ധത,സൗദിയിലെ നിയമങ്ങൾക്കു വിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യൽ എന്നിവയാണ് ഇന്റർനെറ്റ് കോളിന് ഉണ്ടായിരുന്ന നിരോധനം എടുത്തുകളയുന്നതിനുള്ള പ്രധാന വ്യവസ്ഥകൾ.
