വിദേശികള്‍ക്ക് നിയമപരമായി കച്ചവട സ്ഥാപനങ്ങളഅ‍ നടത്തുന്നതിനും നിക്ഷേപം നടത്തുന്നതിനും അവസരം ഒരുക്കുന്നതിനെകുറിച്ചു പഠനം നടത്തി വരികയാണെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസ്ബി പറഞ്ഞു. ഒരു പ്രമുഖ ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. നിയമ പരമായിതന്നെ സ്ഥാപനങ്ങള്‍ നടത്തുന്നതിനും നിക്ഷേപം നടത്തുന്നതിനും വിദേശികള്‍ക്ക് അവകാശം നല്‍കുന്ന നിയമം കൊണ്ട് വരാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. കാര്യങ്ങള്‍ മറച്ചുവക്കാതെ പരസ്യമായി തന്നെ കച്ചവടങ്ങള്‍ നടത്താന്‍വിദേശികള്‍ക്ക് വഴിയൊരുക്കുയും അതിനു അവരില്‍നിന്നു നികുതി ചുമത്തുകയും വേണമെന്ന് മന്ത്രി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വിദേശികള്‍ നിയമ പരമായി സ്ഥാപനങ്ങള്‍ നടത്തുന്നതോടെ തൊഴിലവസരങ്ങള്‍കൂടുകുയം പുതിയ വ്യപാര സാധ്യതകള്‍ തുറക്കുകയും ചെയ്യും. നിലവിലുള്ള നിയമമനുസരിച്ച് വിദേശികള്‍ക്കു സൗദിയില്‍ കച്ചവട സഥാപനം നടത്താന്‍അനുമതിയില്ല. വിദേശ നിക്ഷേപക ലൈസന്‍സ് കരസ്ഥമാക്കി മാത്രമേ വിദേശികള്‍ക്ക് ഇത്തരം സ്ഥാപനങ്ങള്‍ആരംഭിക്കാനാവൂ. ഈ നിയമത്തില്‍ഭേദഗതി വരുത്താനാണ് മന്ത്രാലയം ആലോചിക്കുന്നത്.