റിയാദ്: സൗദിയിൽ വിദേശികള്‍ക്ക് രണ്ട് മൊബൈല്‍ ഫോൺ കണക്ഷനുകള്‍ മാത്രമായി ചുരുക്കാനുള്ള തീരുമാനം താത്കാലികമാണെന്ന് സൗദി ടെലികോം അതോറിറ്റി. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് സിം കാര്‍ഡുകള്‍ എടുക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് വിദേശികള്‍ കുടൂതല്‍ സിം കാര്‍ഡുകള്‍ എടുക്കുന്നതിനു സൗദിയിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കൂടുതല്‍ മൊബൈല്‍ സിം ഫോൺ കാര്‍ഡുകള്‍ കരസ്ഥാമാക്കി ചിലര്‍ രാജ്യത്തു ഭീകര പ്രവര്‍ത്തനത്തിനു ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് നിയമം ലംഘിച്ചു കുടുതല്‍ മൊബൈല്‍ ഫോൺ കണക്ഷനുകള്‍ കരസ്ഥമാക്കുന്നതിനു നിയന്ത്രണം കൊണ്ടുവന്നത്.
എന്നാല്‍ മൊബൈല്‍ ഫോൺ കണക്ഷനുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത് തങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കുകയും നഷ്ടത്തിനു ഇടയാക്കുകയും ചെയ്തതായി പല മൊബൈല്‍ ഫോണ്‍ കമ്പനികളും പരാതിപെട്ടിരുന്നു.
ഇതിനാലാണ് വിദേശികള്‍ക്ക് രണ്ട് മൊബൈല്‍ ഫോൺ കണക്ഷനുകള്‍ മാത്രമായി ചുരുക്കാനുള്ള തീരുമാനം താത്കാലികമാണെന്ന് സൗദി ടെലികോം അതോറിറ്റി അറിയിച്ചത്.
