സൗദിയിൽ സ്ത്രീകൾ രാത്രി വൈകി ജോലി ചെയ്യുന്നതിന് നിയന്ത്രണം വരുന്നു. സ്ത്രീകളുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണ് ഈ നീക്കം. ഇതോടെ സ്വകാര്യ മേഖലയിൽ രണ്ട് വർഷം കൊണ്ട് രണ്ടര ലക്ഷം സൗദി വനിതകൾക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.
സ്ത്രീകള്‍ രാത്രി വൈകി ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവരാനാണ് സൗദി തൊഴില്സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കം. രാത്രി ജോലി ചെയ്യേണ്ട മേഖലകളില്സ്ത്രീകള്ജോലി ചെയ്യാന്തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. സ്ത്രീകള്ക്ക് അനുകൂല്യമായ തൊഴില്സാഹചര്യവും ജോലി സമയവും വരുന്നതോടെ സ്വകാര്യ മേഖലയില്വനിതാ ജീവനക്കാരുടെ എണ്ണം വര്ധിക്കും എന്നാണു റിപ്പോര്‍ട്ട്.
നിലവില്‍ അഞ്ചു ലക്ഷത്തോളം സ്ത്രീകളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. പുതിയ സാഹചര്യത്തില്‍ രണ്ടു വര്‍ഷം കൊണ്ട് വനിതാ ജീവനക്കാരുടെ എണ്ണം ഏഴര ലക്ഷം കവിയുമെന്നാണ് പ്രതീക്ഷ. അനുകൂലമായ സാഹചര്യം വരുന്നതിനനുസരിച്ച് സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം കൂടി വരുന്നതായി ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്സിലെ സ്വദേശീ വല്ക്കരണ വിഭാഗം മേധാവി ആബിദ് അല്അഖാദ് ചൂണ്ടിക്കാട്ടി.
2011-ല്‍ 1,20,000 സൗദി വനിതകള്മാത്രമാണ് ജോലി ചെയ്തിരുന്നത്. സ്ത്രീകളുടെ മാത്രം വസ്ത്രങ്ങള്വില്ക്കുന്ന കടകളില്സൗദി വനിതാവല്ക്കരണം നടപ്പിലാക്കിയതോടെ ലക്ഷക്കണക്കിന്സൗദി വനിതകള്ക്ക് ജോലി ലഭിച്ചു. കൂടാതെ നിരവധി മേഖലകളില്ഘട്ടം ഘട്ടമായി സൗദി വനിതാവല്ക്കരണം വര്ധിപ്പിച്ചിരുന്നു. സ്ത്രീകളുടെ ജോലി സമയം പുനക്രമീകരിക്കണം എന്ന നിരന്തരമായ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് പുതിയ നിയമ ഭേതഗതി കൊണ്ടുവരാന്മന്ത്രാലയം തയ്യാറായത്. സ്ത്രീകളുടെ സുരക്ഷ, യാത്രാ സൗകര്യം തുടങ്ങിയവ മന്ത്രാലയം പരിഗണിച്ചിരുന്നു.
