റിയാദ്: നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഫീസ് ഈടാക്കാതെ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ സൗദി തൊഴില്‍ മന്ത്രാലയവും സൗജന്യമായി നാട്ടിലേക്ക് എത്തിക്കാന്‍ ഇന്ത്യയും തയ്യാറാണ്. സൗദിയില്‍ തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജോലി കണ്ടെത്തുകയാണ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് മുന്നിലുള്ള മറ്റൊരു വഴി. ഇങ്ങനെയുള്ളവരുടെ ഇഖാമ പുതുക്കാനോ, സ്‌പോണ്‍സര്‍ഷിപ്പ് മാറാനോ ഫീസ് ഈടാക്കില്ലെന്നു തൊഴില്‍ മന്ത്രാലയം ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഉറപ്പു നല്‍കി. പല സ്ഥാപനങ്ങളും ഈ തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ തയ്യാറാണ്. ജോലി നല്‍കാന്‍ കൂടുതല്‍ കമ്പനികള്‍ മുന്നോട്ടു വരണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അഭ്യര്‍ഥിച്ചു. പ്രശ്‌ന പരിഹാരത്തിന് സൗദി ഓജര്‍ കമ്പനി സഹകരിക്കാത്ത സാഹചര്യത്തില്‍ തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാനാണ്.