ജിദ്ദ: സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് വിസ അനുവദിക്കാനുള്ള അധികാരം ചെറുകിട സ്ഥാപന ക്ഷേമ അതോറിറ്റിക്കു നൽകും. ബിനാമി ബിസിനസ്സ് ഇടപാടുകൾ അവസാനിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ചെറുകിട സ്ഥാപന ക്ഷേമ അതോറിറ്റി മേധാവി അറിയിച്ചു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള അധികാരം ചെറുകിട സ്ഥാപന ക്ഷേമ അതോറിറ്റിക്കു കൈമാറുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി അതോറിറ്റി മേധാവി ഡോ. ഗസ്സാന്‍ അല്‍ സുലൈമാന്‍ വ്യക്തമാക്കി.
ഇതുനുള്ള നടപടികൾ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടക്കുന്നതായും ഡോ. ഗസ്സാന്‍ ഗസ്സാന്‍ അല്‍ സുലൈമാന്‍ അറിയിച്ചു.നിലവിൽ തൊഴിൽ മന്ത്രാലയമാണ് ചെറുകിട സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കുന്നത്. ഈ മേഖലയില്‍ കൊണ്ടുവരാൻ പോകുന്ന പരിഷ്കാരങ്ങള്‍ സ്വകാര്യ സ്ഥാപനയുടമകളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്നും ഡോ. ഗസ്സാൻ പറഞ്ഞു.
രാജ്യത്ത് ഏറ്റവും ചെറിയ വിഭാഗത്തിൽപ്പെട്ട രണ്ട് ലക്ഷം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളെ നവീകരിക്കുകയും വീടുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ചെറുകിട വാണ്യ മേഖലയിലും കരാര്‍ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനങ്ങളിലുമാണ് രാജ്യത്ത് കൂടുതല്‍ ബിനാമി ബിസിനസ്സ് നടക്കുന്നത്. ഇതവസാനിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും ഡോ. ഗസ്സാന്‍ പറഞ്ഞു.
