റിയാദ്: സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുമ്പാകെ കീഴടങ്ങാന്‍ തീരുമാനിച്ച ഭീകരില്‍ ഒരാളെ സംഘാംഗങ്ങൾ കഴുത്തറുത്തു കൊന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സൗദി സുരക്ഷാ വിഭാഗം അന്യോഷിച്ചു വരുന്ന സാലിഹ് യൂസ് ലിം അൽ ഷുഐറിയെയാണ് കൊലപ്പെടുത്തിയത്
സൗദി സുരക്ഷാ വിഭാഗം അന്ഷിച്ചു വരുന്ന സാലിഹ് യൂസ് ലിം അൽ ഷുഐറിയെ ആണ് സംഘാംഗങ്ങൾ തന്നെ റിയാദിലെ ഇവരുടെ താവളത്തിൽ കഴുത്തറുത്തു കൊന്നതെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്‌ഫോടനം നടത്തുന്നതിനുള്ള ബെല്‍റ്റ് ബോംബ് നിര്‍മിക്കുന്നതില്‍ ഇയാള്‍ വിദഗ്ദനാണന്ന് കണ്ടെത്തിയിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ രണ്ട് ഭീകരര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുകയും ചെയ്തിരുന്നു. ഇവര്‍ താമസിച്ച സ്ഥലത്ത് നിന്നും നിരവധി സ്‌ഫോടകവസ്തുക്കളും സ്‌ഫോടക വസതുക്കള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു.
നേരത്തെ രാജ്യത്തു നടത്തിയിയ ഭീകരാക്രണവുമായി ബന്ധപ്പെട്ട് 46 പേരെ സുരക്ഷാ വകുപ്പ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ 32 പേര്‍ സ്വദേശികളും 14 പേര്‍ വിദേശികളുമാണ്. പാകിസ്ഥാന്‍, യമന്‍, ജോര്‍ദാന്‍, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍, സുദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിദേശികളെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
