Asianet News MalayalamAsianet News Malayalam

സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങുന്നു; അഞ്ചിന പദ്ധതി പ്രഖ്യാപിച്ചു

saudi to strengthen saudisation projects in the near future
Author
First Published Oct 12, 2017, 12:14 AM IST

ജിദ്ദ: സ്വദേശിവത്കരണം ശക്തമാക്കുന്നതിനായി സൗദി അഞ്ചിന പദ്ധതി പ്രഖ്യാപിച്ചു. സ്വതന്ത്ര തൊഴില്‍ സംരംഭങ്ങളെയും, പാര്‍ട്ട് ടൈം ജോലിക്കാരെയും പ്രോത്സാഹിപ്പിക്കും. വനിതകളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തു

സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുക, വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കുക, സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് അഞ്ചിന പദ്ധതിയിലൂടെ സൗദി തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്. സ്വദേശികളുടെ സ്വതന്ത്ര തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, സൗദികള്‍ക്ക്  പാര്‍ട്ട്‌ ടൈം ജോലി ചെയ്യാന്‍ അവസരം ഒരുക്കുക, കൂടുതല്‍ സ്വദേശികളെ ജോലിക്ക് വെയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം വര്‍ധിപ്പിക്കുക, വനിതാ ജോലിക്കാരുടെ കുട്ടികളെ പരിചരിക്കാനുള്ള സംവിധാനം ഒരുക്കുക, സ്‌ത്രീകള്‍ക്ക് ജോലിക്ക് പോയി വരാനുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക എന്നിവയാണ് അഞ്ചിന പരിപാടികള്‍. 

പദ്ധതിക്ക് തൊഴില്‍ മന്ത്രി അലി അല്‍ ഗഫീസ് അംഗീകാരം നല്‍കി. പദ്ധതിപ്രകാരം സ്വദേശികളായ നിക്ഷേപകര്‍ക്ക് എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും അനുവദിക്കും. കാര്യമായ ബാധ്യത ഇല്ലാതെ തന്നെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പാര്‍ട്ട്ടൈം അടിസ്ഥാനത്തില്‍ സ്വദേശികളെ ജോലിക്ക് വെക്കാന്‍ സാധിക്കും. പാര്‍ട്ട്‌ ടൈം ജോലിക്ക് നിയമിചാലും അത് സ്വദേശിവത്കരണത്തിന്റെ ഭാഗമായി കണക്കാക്കും. കുട്ടികളുള്ള വനിതകള്‍ക്കും, യാത്രാ പ്രശ്നം നേരിടുന്ന വനിതകള്‍ക്കും ജോലി ചെയ്യാനുള്ള തടസ്സങ്ങള്‍ ഒഴിവാകും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് തടസ്സമായി സ്വദേശികള്‍ ഉയര്‍ത്തിയ പരാതികള്‍ക്കെല്ലാം ഘട്ടംഘട്ടമായി പരിഹാരം കാണുകയാണ് മന്ത്രാലയം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios