ജിദ്ദ: സൗദിയിലെത്തുന്നതിനു മുമ്പുതന്നെ പുതിയ എഞ്ചിനീയര്‍മാരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ മുഖേന പരിശോധിച്ചു യോഗ്യത ഉറപ്പ് വരുത്തുമെന്ന് സൗദി എഞ്ചിനീയറിംഗ് കൗണ്‍സില്‍ മേധാവി അറിയിച്ചു. വ്യാജ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നതിനു പ്രമുഖ അന്താരാഷട്ര ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടതായും ഡോ.ജമീല്‍ അല്‍ബഖ്ആവി വ്യക്തമാക്കി.

പുതിയതായി സൗദിയിൽ എത്തുന്ന എഞ്ചിനീയര്‍മാരുടെ യോഗ്യത, അനുഭവ പരിജയം തുടങ്ങിയ വിവരങ്ങളും മുന്‍ കൂട്ടിതന്നെ അറിയാന്‍ സാധ്യമാകുന്ന നിലക്ക് എന്‍ജിനീയറിംഗ് കൗണ്‍സില്‍ പ്രത്യേക ഓണ്‍ ലൈന്‍സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എഞ്ചിനീയറിംഗ് കൗണ്‍സില്‍ മേധാവി ഡോ.ജമീല്‍ അല്‍ബഖ്ആവി അറിയിച്ചു.

വ്യാജ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നതിനു പ്രമുഖ അന്താരാഷട്ര ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് നേടിയ യുണിവേഴ്‌സിറ്റിയിലേക്കു നേരിട്ട് ബന്ധപ്പെട്ടാണ് സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി മനസ്സിലാക്കുക. കഴിഞ്ഞ അഞ്ച് വർത്തിനിടെ പതിനാറായിരത്തിൽ (16000) അധികം വ്യാജ എഞ്ചിനീയര്‍മാരെ കണ്ടെത്തിയിട്ടുണ്ടെന്നും കൗണ്‍സില്‍ മേധാവി പറഞ്ഞു.

രാജ്യത്തെ എഞ്ചിനീയറിംഗ് മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനു 2015 മുതല്‍ 2018വരെയുള്ള വര്‍ഷങ്ങളിലേക്കു പ്രത്യേക പദ്ദതിയാണ് തയ്യാറാക്കിയിട്ടുള്ളത്..
എന്‍ജിനീയറിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ജീനീയര്‍മാരില്‍ 85 ശതമാനവും വിദേശികളാണ്. 80 രാജ്യങ്ങളില്‍ നിന്നായി രണ്ട് ലക്ഷം എഞ്ചിനീയര്‍മാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്.രാജ്യത്തെ എഞ്ചിനീയര്‍മാരിൽ 35000 പേര്‍മാത്രമാണ് സ്വദേശികളായുള്ളത്.