റിയാദ്: സൗദിയിൽ സ്വദേശി വത്കരണത്തിന്‍റെ ഭാഗമായി ട്രാവല്‍ ഏജന്‍സികളിലും ഹോട്ടലുകളിലും പരിശോധന തുടങ്ങി. ഈ മേഖലയില്‍ സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ റിസപ്ഷനിസ്റ്റ്, കാഷ്യര്‍, തുടങ്ങിയ പത്തൊമ്പതില്‍ പരം ജോലികളില്‍ വിദേശികളെ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നാണ് നിയമം

രാജ്യത്തെ ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സഥാനപനങ്ങളില്‍ തൊഴില്‍ മന്ത്രാലയം നിശ്ചയിച്ച ജോലികളില്‍ സ്വദേശി വത്കരണം നടപ്പാക്കിയെന്ന് ഉറപ്പ് വരുത്താനാണ് പരിശോധനകള്‍ നടത്തുന്നതെന്ന് സൗദി ടൂറിസം പൂരാവസ്തു അതോററ്ററി ഉപമേധാവി ഹമദ് അല്‍ സമാഈല്‍ അറിയിച്ചു.

പ്രഥമ ഘട്ടത്തിൽ ഈ മേഖലയില്‍ സാമുഹ്യ മാധ്യമങ്ങള്‍ വഴി ബോധവത്കരണം നടത്തിയിരുന്നു. രണ്ടാം ഘട്ടമായാണ് സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തുന്നത്. ഈ മേഖലയിൽ സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ റിസപ്ഷനിസ്റ്റ്, ക്യാഷ്യാര്‍, തുടങ്ങിയ പത്തൊമ്പതില്‍ പരം വരുന്ന ജോലികളില്‍ വിദേശികളെ ജോലി ചെയ്യാന്‍ അനുവദിക്കില്ല.

നിലവിൽ ഈ ജോലികൾ ചെയ്യുന്ന വിദേശികളെ പിടികൂടുകുയം തൊഴില്‍ ഉടമകളുടെ മേല്‍ നടപടി സ്വീകരിക്കുകയും ചെയ്യും.
രാജ്യത്ത ട്രവല്‍ ഏജന്‍സി ഓഫീസുകളിൽ രണ്ട് വര്‍ഷത്തിനകം സ്വദേശികളെ ഓഫീസ് മേധാവികളായി നിയമിക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ട് ടുറിസം പുരവാസ്തു അതോറിറ്റി നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.

ഒരു സ്ഥാപനത്തില്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് സ്വദേശികളും ഉണ്ടാകണം. ഇവരില്‍ ഒരാൾ റിസ്പഷനിലും മറ്റൊരാള്‍ ടിക്കറ്റ് ബുക്കിംഗ് വിഭാഗത്തിലുമായിരിക്കണം ജോലി ചെയ്യേണ്ടത്. ട്രാവല്‍ ഏജന്‍സികളില്‍ ജോലിചെയ്യുന്ന സ്വദേശികളുടെ വിവരങ്ങള്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം. നിയമ ലംഘനനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വകീരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.