നേരത്തെ ജമാല്‍ ഖഷോഗി കോണ്‍സുലേറ്റില്‍ നിന്ന് തിരിച്ച് പോയിരുന്നെന്നും മാധ്യമപ്രവര്‍ത്തകന്‍റെ തിരോധാനത്തില്‍ തങ്ങൾക്ക് പങ്കിലെന്നും സൗദി ഭരണകൂടം വിശദീകരിച്ചിരുന്നു

അങ്കാറ: വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ സൗദി എംബസിയില്‍ വച്ച് കാണാതായ സംഭവത്തിൽ സൗദിയെ വിമർശിച്ച് തുർക്കി രംഗത്ത്. ജമാൽ ഖഷോഗി എംബസിയിൽ നിന്ന് പുറത്തേക്ക് പോയെങ്കിൽ അത് തെളിയിക്കാനുള്ള ബാധ്യത സൗദിക്കുണ്ടെന്ന് തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ പ്രതികരിച്ചു.

നേരത്തെ ജമാല്‍ ഖഷോഗി കോണ്‍സുലേറ്റില്‍ നിന്ന് തിരിച്ച് പോയിരുന്നെന്നും മാധ്യമപ്രവര്‍ത്തകന്‍റെ തിരോധാനത്തില്‍ തങ്ങൾക്ക് പങ്കിലെന്നും സൗദി ഭരണകൂടം വിശദീകരിച്ചിരുന്നു.സംഭവത്തില്‍ തുര്‍ക്കി സര്‍ക്കാര്‍ ആഭ്യന്തര അന്വേഷണം തുടങ്ങി.സൗദി കോൺസുലേറ്റിൽ പരിശോധന നടത്തുന്നതിനുള്ള അനുമതി നൽകണമെന്നും തുർക്കി ആവശ്യപ്പെട്ടിട്ടുണ്ട്.