റിയാദ്: സൗദില്‍ വാഹനാപകടങ്ങൾ ഉണ്ടാക്കാത്ത വാഹനങ്ങള്‍ക്കു ഇന്‍ഷൂറന്‍സ് പോളിസി നിരക്കിൽ ഇളവ്. അപകടങ്ങളുണ്ടാക്കുന്ന വാഹനങ്ങള്‍ക്കു ഇന്‍ഷൂറന്‍സില്‍ ഇളവ് അനുവദിക്കരുതെന്ന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി നിര്‍ദ്ദേശിച്ചു.
വാഹനാപകങ്ങൾമൂലമുള്ള നഷ്ടപരിഹാരത്തിന് ക്ലെയിം ചെയ്തിട്ടില്ലാത്തവർക്ക് വാഹന ഇൻഷുറൻസ് പോളിസി നിരക്കിൽ പ്രത്യേക ഇളവ് നിർബന്ധമാക്കി. ഇൻഷുറൻസ് കമ്പനികളുടെ മേൽനോട്ടം വഹിക്കുന്ന സൗദി അറേബ്യൻ മോണിറ്ററി അതോറിട്ടി ഇതുമായി ബന്ധപ്പെട്ടു ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകി.
വാഹനാപകടങ്ങളിൽ ക്ലെയിം ചെയ്തിട്ടില്ലാത്തവർക്കാണ് പുതിയ ഇൻഷുറൻസ് നിരക്കിൽ ഇളവ് ലഭിക്കുക.
വ്യക്തികളുടെ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്ന ആദ്യ ഘട്ടത്തില്‍ 15 ശതമാനംവരെ ഇളവ് അനുവദിക്കാന്‍ കമ്പനികള്‍ക്കു അര്‍ഹതയുണ്ടാവും.
തുടർച്ചയായി മൂന്നു വർഷം വാഹനാപകടങ്ങളിൽ നഷ്ടപരിഹാരത്തിന് ക്ലെയിം ചെയ്തിട്ടില്ലാത്തവർക്കു 30 ശതമാനം വരെ ഇളവാണ് ലഭിക്കുക. എന്നാല്‍ ഒരു കാരണവശാലും 30 ശതമാനത്തില്‍ കൂടുതല്‍ ഇളവ് നൽകാൻ പാടില്ലന്ന് വ്യവസ്ഥയുണ്ട്.
ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കിടയില്‍ വലിയ തോതില്‍ ഇളവ് നല്‍കി അസ്വഭാവിക മത്സരം ഒഴിവാക്കുന്നതിനാണ് ഈ നിര്‍ദേശമെന്ന് സാമ വ്യക്തമാക്കി. പുതിയ നിയമം അടുത്തവർഷം ഏപ്രില്‍ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
