വടക്കൻ അതിർത്തി പ്രവിശ്യ, തബൂക്ക്, അൽ ജൗഫ്, ഹായിൽ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ കാറ്റോടുകൂടിയ മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ അൽബാഹ, അസീർ പ്രവിശ്യകളിലും മക്ക പ്രവിശ്യയുടെ ഉയർന്ന പ്രദേശങ്ങളിലും തീരദേശങ്ങളിലും നല്ല മഴയ്ക്ക് സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിയാദിലും അൽഖർജ്, ദവാദ്‌മി, മജ്‌മ , ദമ്മാം ജുബൈൽ എന്നിവിടങ്ങളിലും ഈ ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതൽ വിവിധ പ്രവിശ്യകളിൽ മഴ മേഘങ്ങളുടെ ശക്തമായ സാന്നിധ്യം അനുഭപ്പെടുന്നതോടൊപ്പം രാജ്യത്തെ വടക്കൻ അതിർത്തി പ്രവിശ്യയിൽ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രീ സെൽഷ്യസ് വരെ എത്താമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.