ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കും
റിയാദ്: സൗദിയില് വനിതകള്ക്കായുള്ള ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള് നാളെ മുതല് പ്രവര്ത്തനം തുടങ്ങും. അമേരിക്ക, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള വിദഗ്ദരായ വനിതകളാണ് സൗദി വനിതകള്ക്ക് ഡ്രൈവിംഗില് പരിശീലനം നലകുക. വിവിധ ട്രാഫിക് സിഗ്നലുകളെക്കുറിച്ചും റോഡുകളില് പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും ഇവര് സ്വദേശി വനിതകള്ക്ക് അവബോധം നല്കും.
യാത്രക്കിടയില് വാഹനത്തിന് സംഭവിക്കാവുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങള് പരിഹരിക്കുന്നതിനുള്ള പരിശീലനവും നല്കുന്നുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം ഉള്പ്പടെയുള്ള നാല് പട്ടണങ്ങളിലാണ് ആദ്യ വനിതാ ഡ്രൈവിംഗ് സ്കൂളുകള് തയ്യാറായിട്ടുള്ളത്.
ജൂണ് മുതല് വനിതകള്ക്ക് ലൈസന്സ് അനുവദിക്കും. ഇതിനോടകം നിരവധി സ്വദേശി വനിതകളാണ് ഡ്രൈവിംഗ് ലൈസന്സ് കരസ്ഥമാക്കുന്നതിന് മുന്നോട്ടു വന്നിട്ടുള്ളത്. ടാക്സി സേവനം നടത്തുന്നതിനും വനിതകള്ക്ക് അനുമതി നല്കുമന്ന് അധികൃതര് അറിയിച്ചിട്ടുണ്ട്.
