രാജ്യത്തെ തൊഴിലാളികളുടെ പാര്‍പ്പിടങ്ങളുടെ നിലവാരം പരിശോധിച്ചു നടപടികളെടുക്കുന്നതിനു സർക്കാർ പ്രത്യേക സമിതി രൂപികരിക്കും. വിദേശ തൊഴിലാളികള്‍ താമസിക്കുന്ന പല ലേബര്‍ ക്യാമ്പുകളും മറ്റു താമസ സ്ഥലങ്ങളും മതിയായ സൗകര്യങ്ങളില്ലാത്തതാണെന്നു പരാതികള്‍ ഉയര്‍ന്നിരുന്നു.

ഉൾക്കൊള്ളാവുന്നതിനേക്കാൾ കൂടുതല്‍ തൊഴിലാളികളെ താമസിപ്പിക്കുകയും പാചകം ചെയ്യുന്നതിന് ആവശ്യമായ സൗകര്യമോ ടോയ് ലെറ്റ് സംവിധാനമോ ഇല്ലാത്ത താമസ കേന്ദ്രങ്ങൾ കണ്ടെത്തി നടപടിയെടുക്കും. താമസ സ്ഥലത്തു വൈദ്യതിയും ജല വിതരണവും മുടങ്ങുക, രോഗികളെ മാറ്റി പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കാതിരിക്കല്‍ തുടങ്ങിയ നിരവധി നിയമ ലംഘനങ്ങള്‍ തൊഴിലാളികളുടെ പാര്‍പ്പിടങ്ങളിലുണ്ടെന്നാണ് പരാതി.

യഥാ സമയം ശമ്പളം ലഭിക്കാത്തതിനു പുറമെ പാര്‍പ്പിടങ്ങളിലെ അസൗകര്യങ്ങൾ കാരണവും പല സ്ഥലങ്ങളിലും തൊഴിലാളികള്‍ ജോലികളില്‍ നിന്നും വിട്ടു നില്ക്കുന്ന സംഭവങ്ങളും ഇടയ്ക്ക് റിപ്പോര്ട്ട് ചെയ്യപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ പാര്‍പ്പിടങ്ങളുടെ നിലവാരം പരിശോധിക്കാന്‍ സമിതികള്‍ രൂപീകരിക്കുന്നത്.