Asianet News MalayalamAsianet News Malayalam

ശബരിമല റിവ്യൂ ഹർജികളിൽ അനിശ്ചിതത്വം; തീയതി പറയാതെ സുപ്രീം കോടതി

ശബരിമല റിവ്യൂ ഹർജികൾ പരിഗണിക്കുന്ന തീയതിയിൽ അനിശ്ചിതത്വം തുടരുന്നു. ജസ്റ്റിസ് ഇന്ദുമൽഹോത്ര അവധികഴിഞ്ഞ് എത്തുന്നത് ഈമാസം മുപ്പതിന്.

Sbarimala review petition , supreme court not listed yet
Author
Delhi, First Published Jan 22, 2019, 1:40 PM IST

ദില്ലി: ശബരിമല റിവ്യൂ ഹർജികൾ പരിഗണിക്കുന്ന തീയതിയിൽ അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധി കഴിഞ്ഞ് എത്തിയ ശേഷമേ പുനപരിശോധന ഹർജികൾ എന്ന് പരിഗണിക്കുമെന്ന് തീരുമാനിക്കാനാകൂ എന്നാണ് വിശദീകരണം . ഈ മാസം മുപ്പത് വരെയാണ് ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ അവധി. 

ജനുവരി 22 പരിഗണിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതിനിടെ ശബരിമല റിട്ട് ഹർജികൾ ഫെബ്രുവരി ആദ്യം പരിഗണിച്ചേക്കുമെന്ന സൂചനയും സുപ്രീം കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു.

Follow Us:
Download App:
  • android
  • ios