സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൊടുപുഴ ശാഖയില്‍ മോഷണ ശ്രമം. നഗര മദ്ധ്യത്തിലുള്ള മാതാ ഷോപ്പിംഗ് ആര്‍ക്കേഡിലെ ശാഖയിലാണ് മോഷണ ശ്രമം നടന്നത്. അടുത്തുളള കെട്ടിടത്തിലൂടെ കയറില്‍ തൂങ്ങി ബാങ്കു കെട്ടിടത്തില്‍ കടന്നതായ് കരുതുന്ന മോഷ്‌ടാക്കള്‍ ജനല്‍ കമ്പികള്‍ മുറിച്ച് അകത്തു കടന്നെങ്കിലും മോഷണം നടന്നിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഡിവൈഎസ്‌പിയുള്‍പ്പെടെയുളള പൊലീസ് ഉദ്യോഗസ്ഥ‌ര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡോഗ് സ്‍ക്വാഡും വിരലടയാള വിദ്ഗ്ദരുമെത്തിയ ശേഷമേ കൂടുതല്‍ പരിശോധനകള്‍ നടത്തൂ.