തിരുവനന്തപുരം: പൊതുമേഖലാ ബാങ്കായ എസ്ബിഐയിലെ അമിത സര്‍വീസ് ചാര്‍ജിനെതിരെ ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. ഇടപാടുകള്‍ക്ക് ഉയര്‍ന്ന സര്‍വീസ് ചാര്‍ജിനൊപ്പം, മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുന്നതടക്കമുള്ള എസ്ബിഐയുടെ തീരുമാനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.
വന്‍കിടക്കാരുടെ കിട്ടാക്കടത്തിന്റെ ബാധ്യത സാധാരണക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നതാണ് എസ്ബിഐയുടെ നയങ്ങളെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നത്. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും ചേര്‍ന്നാണ് പ്രതിഷേധദിനം ആചരിക്കുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കുന്നുണ്ട്.
