ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയില്‍ തൊഴിലവസരങ്ങള്‍. സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാര്‍ക്കാണ് അവസരങ്ങള്‍. നിലവില്‍ 41 ഒഴിവുകളാണുള്ളത്. 

അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഓക്ടോബര്‍ ആറ് വരെ സ്വീകരിക്കും. ആവശ്യമായ രേഖകളും ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും സഹിതം അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര് 10ാണ്.

ഡെപ്യൂട്ടി മാനേജര്‍(ലോ) ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ലോ) എന്നീ തസ്തികകളിലാണ് ഒഴിവികള്‍. ഡെപ്യൂട്ടി മാനേജര്‍ (ലോ) തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ നവംബര്‍ 11ന് നടക്കും. 

നിയമ ബിരുദ ദാരികള്‍ക്കാണ് അവസരങ്ങള്‍. അഭിഭാഷകരായ കുറഞ്ഞത് നാല് വര്‍ഷം ലീഗല്‍ ഓഫീസറായി ഏതെങ്കിലും സാമ്പത്തിക സ്ഥാപനത്തില്‍ ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.ബി.ഐ ഔദ്യോഗിക വെബ് സൈറ്റ് sbi.co.in സന്ദര്‍ശിക്കുക.