Asianet News MalayalamAsianet News Malayalam

മലാപ്പറമ്പ് വിധി: എല്‍ഡിഎഫ് സര്‍ക്കാറിന് വലിയ തലവേദനയാകും

SC approves closure of Malapparambu UP School in Kozhikode
Author
Thiruvananthapuram, First Published Jun 6, 2016, 1:13 PM IST

സ്കൂൾ തുറന്നതിന് പിന്നാലെ ഭീഷണി ഉയർത്തുന്ന അടച്ചുപൂട്ടലാണ് പുതിയ വിദ്യാഭ്യാസമന്ത്രിക്കും സർക്കാറിനും മുന്നിലെ പ്രധാനകടമ്പ. മലാപ്പറമ്പിലെ തുടർനടപടിയും അടച്ചൂപൂട്ടാനായി നൽകിയ സ്കൂൾ മാനേജ്മെന്‍റുകളുടെ അപേക്ഷകളുമാണ് പ്രശ്നം. മലാപ്പറമ്പ് സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപകസംഘടനകൾ വിദ്യാഭ്യാസമന്ത്രിക്ക് മേൽ  സമ്മർദ്ദം ചെലുത്തുന്നുണ്ട്. 

രാഷ്ട്രീയമായി നേട്ടമുണ്ടാകുമെന്ന നടപടിയാണിതെന്നാണ് വിലയിരുത്തൽ. വൻസാമ്പത്തിക ബാധ്യതഉണ്ടാക്കുന്ന തീരുമാനത്തോട് ധനവകുപ്പ് പച്ചക്കൊടിക്കാട്ടുമോ എന്ന് വ്യക്തമല്ല. വിധിയുടെ വിശദാംശങ്ങളെകുറിച്ച് വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.

സർക്കാർഏറ്റെടുത്താൽ ആദായകരമല്ലാത്ത സ്കൂളുകൾ നടത്തുന്ന മറ്റ് മാനേജ്മെന്റുകളും മലാപ്പറമ്പ് മാതൃക പിന്തുടരുമെന്നുള്ളതും ആശങ്കയുണ്ടാക്കുന്നു. 3557 സ്കൂളുകൾ ആദായകരമല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്കൂൾ പൂട്ടാൻ മാനേജർമാരെ അനുവദിക്കുന്ന വിദ്യാഭ്യാസചട്ടത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യാനും നീക്കമുണ്ട്. എന്നാൽ നിയന്ത്രണം അനുവദിക്കില്ലെന്നാണ് എയ്ഡഡ് മാനേജർമാരുടെ മുന്നറിയിപ്പ്. 

നിയമക്കുരുക്കും മാനേജർമാരുടെ ഭീഷണിയും മറികടന്നുള്ള നയപരമായ തീരുമാനമെടുക്കലാണ് സർക്കാറിന് മുന്നിലെ വെല്ലുവിളി.

Follow Us:
Download App:
  • android
  • ios