നിയമനത്തിൽ ചാരായ തൊഴിലാളികൾക്ക് മുൻഗണന നൽകാത്തത് ചോദ്യം ചെയ്തായിരുന്നു ഹർജി. 

ദില്ലി:ബിവറേജസ് കോർപ്പറേഷനിലെ പുതിയ നിയമനങ്ങൾ താൽകാലികമായി സുപ്രീംകോടതി തടഞ്ഞു. ചാരായ തൊഴിലാളികളുടെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.

നിയമനത്തിൽ ചാരായ തൊഴിലാളികൾക്ക് മുൻഗണന നൽകാത്തത് ചോദ്യം ചെയ്തായിരുന്നു ഹർജി. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നവരെ പുതിയ നിയമനങ്ങൾ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.