ദില്ലി: വിചാരണ തടവുകാര്‍ വിചാരണ കൂടാതെ ജയിലില്‍ കഴിയുന്നതില്‍ സുപ്രിംകോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. വിചാരണ വൈകുന്നതിനാല്‍ ആയിരക്കണക്കിന് പേരാണ് തടവുകാരായി ഇന്ത്യയുടെ ജയിലുകളിലുള്ളത്. ഇത് ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ ലംഘനമാണെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു.. ഈ സ്ഥിതി അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.