വിവാഹേതര ബന്ധം നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും

ദില്ലി:വിവാഹേതര ബന്ധം കുറ്റകരമാകുന്ന ഐ.പി.സി 497-ാം വകുപ്പിന് എതിരായ ഹർജിയിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണമെന്നതാണ് ഹർജിയിലെ ചോദ്യം.

നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാൻ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. അതേസമയം 497-ാം വകുപ്പ് റദ്ദാക്കിയാൽ അത് വിവാഹം സമ്പ്രദായങ്ങളെ തകർക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.