പ്രതിഷേധത്തിനിടെ പൊതുസ്വകാര്യ സ്വത്ത് നശിപ്പിക്കൽ തടയാൻ സുപ്രീംകോടതി മാർഗരേഖ പുറപ്പെടുവിച്ചു. അറ്റോർണി ജനറലിന്റെയും ഹർജിക്കാരന്റെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് മാർഗരേഖ.
ദില്ലി: പ്രതിഷേധത്തിനിടെ പൊതുസ്വകാര്യ സ്വത്ത് നശിപ്പിക്കൽ തടയാൻ സുപ്രീംകോടതി മാർഗരേഖ പുറപ്പെടുവിച്ചു. അറ്റോർണി ജനറലിന്റെയും ഹർജിക്കാരന്റെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് മാർഗരേഖ. പത്മാവത് സിനിമക്കെതിരെ നടന്ന പ്രതിഷേധം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് വിധി.
പ്രതിഷേധ സമരങ്ങളുടെ ഭാഗം ആയി പൊതു സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നതിന് എതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക്. മിശ്ര അധ്യക്ഷനായ ബെഞ്ച് മാര്‍ഗ രേഖ പുറപ്പെടുവിച്ചത്. ആക്രമണങ്ങൾ തടയാൻ കർശന നടപടി വേണമെന്ന് അറ്റോർണി ജനറലും ആവശ്യപ്പെട്ടിരുന്നു. വിരമിക്കുന്നതിന് മുൻപുള്ള ചീഫ് ജസ്റ്റിസിന്റെ അവസാന വിധിയാണ് ഇന്നത്തെത്.
