ദില്ലി: കായല്‍ കൈയ്യേറ്റ കേസില്‍ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സത്രെയാണ് പിന്മാറിയത്. നേരത്തെ ജസ്റ്റിസ് എ.എൻ.ഖാൻവിൽക്കറും ഈ കേസിൽ നിന്ന് പിന്മാറിയിരുന്നു. തോമസ് ചാണ്ടിയുടെ ഹർജി വെള്ളിയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും .