അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. സിബിഐയും എൻഫോഴ്സ്മെന്‍റ് ഡ‍യറക്ടറേറ്റും ആദായ നികുതി വകുപ്പും അടക്കമുള്ള അഞ്ച് ഏജൻസികൾ പിഎൻബി തട്ടിപ്പ് അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും അറ്റോണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചത്.