ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഹർജി പരി​ഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി വച്ചു. 
അതേസമയം ഡിജിപിയുടെ അവലോകനം സുപ്രീം കോടതിയിൽ സമർപ്പിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റയുടെയും മുൻ ഡിജിപി ടി പി സെൻകുമാറിന്റെയും റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. സെൻകുമാറിന്റെ അവലോകന കുറിപ്പിനെ സുപ്രീം കോടതി വിമർശിച്ചു.

ജിഷ്ണു കേസ് സിബിഐ അന്വേഷിക്കണമെന്ന അമ്മ മഹിജയുടെ ഹർജി പരിഗണിച്ച കോടതി നേരത്തേ കേരള പോലീസിനെ വിമർശിച്ചിരുന്നു. ഗൗരവമുള്ള കേസുകൾ ഇങ്ങനെയാണോ കേരള പോലീസ് കൈകാര്യം ചെയ്യുന്നതെന്നും അന്ന് കോടതി ചോദിച്ചിരുന്നു.