Asianet News MalayalamAsianet News Malayalam

ശബരിമല റിവ്യൂഹർജികളുടെ തത്സമയസംപ്രേഷണം വേണം: ഹർജിയുമായി അയ്യപ്പഭക്തരുടെ സംഘടന

ജനുവരി 22-നാണ് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പുനഃപരിശോധനാഹർജികളും സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്. 

sc proceedings on sabarimala review pleas should be recorded and given as live demands ayyappa devotees organistaion
Author
New Delhi, First Published Jan 11, 2019, 6:32 PM IST

ദില്ലി: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പുനഃപരിശോധനാഹർജികളും പരിഗണിക്കുമ്പോൾ കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പഭക്തരുടെ സംഘടന. അയ്യപ്പഭക്തരുടെ ദേശീയ സംഘ‍ടന (National Ayyappa Devotees Association - NADA) എന്ന സംഘടനയാണ് സുപ്രീംകോടതിക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചത്. 

Read More: ആവശ്യമെങ്കിൽ ചില സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് കയറാമെന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനെതിരായ പുനഃപരിശോധനാഹർ‍ജികളും ഇതുമായി ബന്ധപ്പെട്ട ചില പുതിയ ഹർജികളുമാണ് ജനുവരി 22-ന് പരിഗണിക്കുക. 

Read More: എന്താണ് റിട്ട്, റിവ്യൂ ഹർജികൾ തമ്മിലുള്ള വ്യത്യാസം? ശബരിമലയിൽ സംഭവിക്കുന്നതെന്ത്?

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ തീരുമാനിച്ചത്. ജനുവരി 22-ന് തുറന്ന കോടതിയിലാകും വാദം കേൾക്കുന്നത്. 'തുറന്ന കോടതിയിൽ വാദം കേൾക്കും' എന്ന, ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവാണ് ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.

Read More: ശബരിമല സ്ത്രീപ്രവേശനം: റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കും: വാദം ജനുവരി 22-ന്

 

Follow Us:
Download App:
  • android
  • ios