സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ശബരിമല കേസില്‍ സുപ്രീംകോടതി നിരീക്ഷണം.ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കാനാവില്ലെന്നും 41 ദിവസം വ്രതമെടുത്താണ് എല്ലാവരും മലചവിട്ടുന്നതെന്ന് ഉറപ്പാക്കാനാകുമോയെന്നും സുപ്രീംകോടതി.

ഭിന്നലിംഗക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ടോ എന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ അറിവില്ല എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. അതേസമയം ഭിന്നലിംഗക്കാര്‍ക്ക് പ്രവേശനത്തിന് തടസ്സമില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

ശബരിമലക്കേസില്‍ അമിക്കസ് ക്യൂറിയ്ക്കിടയിലും ഭിന്നത. അഡ്വ. രാജു രാമചന്ദ്രന്‍ സ്ത്രീകളുടെ പ്രവേശനത്തെ അനുകൂലിച്ചു. അഡ്വ. രാമമൂര്‍ത്തി സ്ത്രീ പ്രവേശനത്തെ എതിര്‍ത്തു. അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.