തീരുമാനം ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്

ദില്ലി: കര്‍ണാടക വിഷയത്തില്‍ സുപ്രീംകോടതി രജിസ്‌ട്രാര്‍ ചീഫ് ജസ്റ്റിസിനെ വീട്ടിലെത്തി കാണുന്നു. ബിജെപിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചിരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിഷയത്തില്‍ അല്‍പസമയത്തിനകം തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്‍.

ഇന്ന് രാവിലെ 9.30 നാണ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്. ഈയൊരു അടിയന്തര സാഹചര്യം പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതിനാല്‍ അടിയന്തരസാഹചര്യം പരിഗണിച്ച് ഈ രാത്രി തന്നെ വാദം കേള്‍ക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസിന്റെ വസതിക്കുമുന്നില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്.