പട്ടിക ജാതി നിയമം: ദലിത് സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി

ദില്ലി: പട്ടിക ജാതി പീഡന നിയമത്തിൽ സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. പട്ടികജാതി, വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതി ഉത്തരവിലാണ് പ്രതിഷേധം.

32 ശതമാനം ദളിതരുള്ള പഞ്ചാബിൽ സർക്കാർ പൊതുഗതാഗതം നിർത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളും ഒരു ദിവസത്തെക്ക് റദ്ദാക്കി.കോൺഗ്രസും സിപിഐ യും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.