ദില്ലി: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ എടുത്ത കോടതി അലക്ഷ്യകേസുകള്‍ ജനുവരി ആറിന് സൂപ്രിംകോടതി പരിഗണിക്കും. കട്ജുവിന്റെ രണ്ട് ബ്ലോഗുകളിലെ പരാമര്‍ശത്തിനെതിരെ കോടതി സ്വമേധയയാണ് കേസ് എടുത്തത്. സൗമ്യ വധക്കേസില്‍ ഗോവിന്ദസ്വാമിക്ക് വധശിക്ഷ നല്‍കാത്ത കോടതി വിധിക്കെതിരെ എഴുതിയ പോസ്റ്റിനെക്കുറിച്ച്  കട്ജുവിനോട് കോടതി വിശദീകരണം ചോദിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ കോടതിയില്‍ നേരിട്ട് ഹാജരായി വിധിയെയും ജഡ്ജിമാരെയും വിമര്‍ശിച്ചപ്പോള്‍ കോടതി മുറിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ കട്ജുവിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത് നാടകീയരംഗങ്ങള്‍ക്ക് വഴിവച്ചിരുന്നു.