ദില്ലി: നോട്ട് മാറ്റത്തിനെതിരെയും നോട്ടുമാറ്റം ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സഹകരണ ബാങ്ക് പ്രതിസന്ധി ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും. നോട്ട് മാറ്റം സംബന്ധിച്ച് വിവിധ  ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ കേള്‍ക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന  കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.