ദില്ലി: ശബരിമലയിലെ സ്ത്രീപ്രവേശന കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍.ഭാനുമതി, സി.നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേള്‍ക്കുക. നേരത്തെ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ഗോപാല്‍ ഗൗഡ എന്നിവരെ ഒഴിവാക്കി ബെഞ്ച് പുനഃസംഘടിപ്പിച്ചിരുന്നു. ബെഞ്ചില്‍ രണ്ട് ജഡ്ജിമാര്‍ മാറിയ സാഹചര്യത്തില്‍ കേസിന്റെ നടപടികള്‍ നീണ്ടുപോകുമെന്ന വിലയിരുത്തലും ഉണ്ട്. ശബരിമല വിഷയത്തില്‍ പുതിയ സര്‍ക്കാരിന്റെ നിലപാട് എന്താകും എന്നതും നിര്‍ണായകമാണ്. കേസില്‍ ഹാപ്പി ടു ബ്‌ളീഡ് പോലുള്ള സംഘടനകളും കക്ഷി ചേര്‍ന്നിട്ടുണ്ട്.