Asianet News MalayalamAsianet News Malayalam

ശബരിമല ഹര്‍ജികള്‍: സുപ്രീംകോടതി തീരുമാനം ഇന്ന്

ഇന്ന് തീരുമാനം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇന്നലെ വ്യക്തമാക്കിയിരുന്നു. അയ്യപ്പഭക്തരുടെ മൗലിക അവകാശം സംരക്ഷിക്കാതെയാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട്

SC to decide date for hearing review petitions on Sabarimala verdict tomorrow
Author
Kerala, First Published Oct 23, 2018, 5:36 AM IST

ദില്ലി: ശബരിമല സത്രീപ്രവേശന കേസിലെ പുതിയ ഹർജികൾ പരിഗണിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇന്നലെ വ്യക്തമാക്കിയിരുന്നു. അയ്യപ്പഭക്തരുടെ മൗലിക അവകാശം സംരക്ഷിക്കാതെയാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധർമ പ്രചാര സഭയും വിഎച്ച്പിയുമാണ് റിട്ട് ഹർജികൾ നൽകിയിരിക്കുന്നത്. കേസ് പരിഗണിക്കുന്നതിനായി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് രൂപം നൽകിയേക്കും 

Follow Us:
Download App:
  • android
  • ios