ദില്ലി: കാവേരി നദീജല കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. 2007 ലെ കാവേരി ട്രിബ്യൂണൽ വിധിക്കെതിരെ കേരളവും കർണാടകവും തമിഴ്നാടും നൽകിയ ഹർജികളിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധിപറയുന്നത്. ഇരുപത് വർഷമായി തുടരുന്ന നദീ ജല തർക്കത്തിലാണ് നാളെ വിധി വരുന്നത്.