
സംസ്ഥാനത്ത് ആദായകരമല്ലാത്ത 15 സ്കൂളുകള്‍ കൂടി ഏറ്റെടുക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസവകുപ്പ്. മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാന്‍ 6 കോടി രൂപ കമ്പോള വിലയായി മാനേജര്‍ക്ക് നല്‍കേണ്ടിവരുമെന്ന് മന്ത്രിസഭാ യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി വിശദീകരിച്ചു. മലാപ്പറമ്പില്‍ നിയമപരമായ എല്ലാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
സ്കൂള്‍ ഏറ്റെടുക്കലില്‍ വിശദമായ ചര്‍ച്ചയാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ആദായകരമല്ലാത്ത സ്കൂളുകളുടെ പൊതുസ്ഥിതിയെ കുറിച്ച് പ്രത്യേക വിവരണം നടത്തി. ആദായകരമല്ലാത്ത 15 സ്കൂളുകള്‍ കൂടി മലാപ്പറമ്പ് മാതൃകയില്‍ ഏറ്റെടുക്കേണ്ടിവരുമെന്നാണ് സെക്രട്ടറി വിശദീകരിച്ചത്. അധ്യാപകര്‍ മാത്രമുള്ള 19 സ്കൂളുകളുടെ കാര്യത്തിലും ഉടന്‍ നയപരമായ തീരുമാനം വേണം.മലാപ്പറമ്പില്‍ കമ്പോള വിലയായി ആറു കോടി രൂപ മാനേജര്‍ക്ക് നല്‍കണം. മാനേജര്‍ കോടതിയെ സമീപിക്കുന്ന സ്ഥിതിയും കാണണം. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് ഏറ്റെടുക്കലുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.
കോഴിക്കോട് കലക്ടറേറ്റിലേക്ക് മാറ്റിയ മലാപ്പറമ്പ് സ്കൂളിലെകുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉറപ്പാക്കും. സ്കൂള്‍ ഏറ്റെടുക്കലിന്റെ തുടര്‍ നടപടികള്‍ക്കായി വിദ്യാഭ്യാസ,-നിയമവകുപ്പുകളെ മന്ത്രിസഭാ ചുമതലപ്പെടുത്തി.
School, education
