മലപ്പുറം: വഴിക്കടവിനടുത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി രണ്ട് കുട്ടികൾ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്. മണിമൂളി ക്രൈസ്റ്റ കിംഗ് സ്കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ് ഷാമിൽ, ഫിദ എന്നിവരാണ് മരിച്ചത്. കര്‍ണാടകയില്‍ നിന്ന് ലോഡുമായി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. രാവിലെ ഒമ്പതേകാലോടെയായിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് കുട്ടികളും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മുഹമ്മദ് ഷാമിൽ, ഷിദ എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇയാള്‍ പക്ഷാഘാതം ബാധിതനാണെന്നും വാര്‍ത്തകളണ്ട്. ഇയാളും ആശുപത്രിയില് ചികിത്സയിലാണ്.