സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു തിരുവനന്തപുരം കേരളാദിത്യപുരത്താണ് സംഭവം കടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കേരളാദിത്യപുരത്ത് സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി. നിയന്ത്രണം വിട്ട സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാലാഞ്ചിറ സഹോദയ വിദ്യാലയത്തിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. 

പരിക്കേറ്റ കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. ബസില്‍ കുരുങ്ങിക്കിടന്ന അവസ്ഥയിലായിരുന്നു ഡ്രൈവര്‍. പുറത്തെടുത്തെങ്കിലും ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്.