Asianet News MalayalamAsianet News Malayalam

സ്കൂള്‍ ബസില്‍ ​ഗിയര്‍ ലിവറിന് പകരം മുളവടി; ഡ്രൈവര്‍ അറസ്റ്റില്‍

ഉത്തർപ്രദേശ് സ്വദേശിയായ രാജ്കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പൊട്ടിപ്പോയ ​ഗിയർലിവർ മാറ്റാൻ സമയം കിട്ടാത്തതിനാലാണ് മുളവടി പകരം ഉപയോ​ഗിച്ചതെന്നാണ് രാജ്കുമാർ പൊലീസിന് നൽകിയ വിശദീകരണം.

school bus driver arrested at mumbai for using bamboo stick instead of gear liver
Author
Mumbai, First Published Feb 8, 2019, 2:09 PM IST

മുംബൈ: സ്കൂൾ ബസ്സിൽ ​ഗിയർ ലിവറിന് പകരം 'മുളവടി' പിടിപ്പിച്ച്  വാഹനമോടിച്ച ഡ്രൈവറെ മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ രാജ്കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പൊട്ടിപ്പോയ ​ഗിയർലിവർ മാറ്റാൻ സമയം കിട്ടാത്തതിനാലാണ് മുളവടി പകരം ഉപയോ​ഗിച്ചതെന്നാണ് രാജ്കുമാർ പൊലീസിന് നൽകിയ വിശദീകരണം.

കഴിഞ്ഞ ദിവസം സ്കൂള്‍ ബസ്സ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. എന്നാൽ ഇടിച്ചതിന് ശേഷം ബസ് നിർത്താതെ പോയി. കാർ  ഉടമ ബസ്സിനെ പിന്തുടർന്ന് പിടി കൂടിയപ്പോഴാണ് ​ഗിയർ ലിവറിന് പകരം മുളവടി പിടിപ്പിച്ചിരിക്കുന്നത് കണ്ടത്. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതിന് ശേഷം കാർ ഉടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി രാജ്കുമാറിനെ അറസ്റ്റ് ചെയ്തു. 

മൂന്ന് ദിവസം ഈ മുളവടി ​ഗിയർ ലിവറാക്കിയാണ് രാജ്കുമാർ സ്കൂൾ ബസോടിച്ചിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ബസ്സിലുണ്ടായിരുന്ന കുട്ടികളെല്ലാ സുരക്ഷിതരാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 5 മുതൽ ഈ വിധമാണ് രാജ്കുമാർ വാഹനമോടിച്ചതെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് സ്കൂൾ അധികൃതരും കുട്ടികളുടെ മാതാപിതാക്കളും. സംഭവത്തെ തുടർന്ന് എല്ലാ സ്കൂൾ ബസ്സുകളെക്കുറിച്ചും ഡ്രൈവർമാരെക്കുറിച്ചും അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതർ. 

Follow Us:
Download App:
  • android
  • ios