കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പിടിയിലായി. തൃക്കൊടിത്താനം നാലുകോടി സ്വദേശി സുനീഷ്‌കുമാറിനെയാണ് ചങ്ങനാശ്ശേരി സി.ഐ. ബി. വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്.
11ഉം 13ഉം വയസുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ സ്‌കൂള്‍ വാഹനത്തിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് കുട്ടികളെ വീടുകളില്‍ ഇറക്കിയശേഷമായിരുന്നു പീഡനശ്രമം. സംഭവം കുട്ടികള്‍ അധ്യാപകരോട് പറഞ്ഞതോടെയാണ് പ്രതി പിടിയിലായത്.
