കൊച്ചി മരടില്‍ സ്കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു രണ്ടുകുട്ടികളും ആയയും മരിച്ചു ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം
കൊച്ചി: രണ്ട് കുട്ടികള് ഉള്പ്പടെ മൂന്ന് പേരുടെ മരണത്തിന് കാരണമായ മരടിലെ സ്കൂള് ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് പ്രാഥമിക നിഗമനം. അപകടം നടക്കുന്നതിന്റെ സിസിടിവി ദൃശ്യം ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു.
സ്കൂള് ബന്സ് കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില് രണ്ടുകുട്ടികളും ആയയും മരിച്ചു. വിദ്യാലക്ഷ്മി , ആദിത്യന് (4) എന്നീകുട്ടികളും ആയ ലത ഉണ്ണിയുമാണ് മരിച്ചത്. അപകടത്തില് പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മൂന്നാമത്തെ കുട്ടി അപകട നില തരണം ചെയ്തു.
മരണപ്പെട്ട രണ്ടുകുട്ടികള് ആശുപത്രിയിലേക്കുള്ള വഴി മധ്യേയും ആയ ആശുപത്രിയില് വച്ചും മരണപ്പെടുകയായിരുന്നു. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. കിഡ്സ് വേള്ഡ് ഡേ കെയര് സെന്ററിലെ മൂന്നുകുട്ടികളും ആയയുമാണ് ബസിലുണ്ടായിരുന്നത്.ഇവരെ ബസില് നിന്നും പുറത്തെടുത്ത് ആശുപത്രിയില് എത്തിച്ചിരുന്നു. തൃപ്പൂണിത്തറയിലെ പി.എസ് മിഷന് ആശുപത്രിയിലും വെറ്റില വെല്കെയര് ആശുപത്രിയിലുമാണ് കുട്ടികളെ പ്രവേശിപ്പിച്ചിരുന്നത്.
മഴയില് വാഹനം തെന്നി നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികള് പറയുന്നത്.കൂടുതല് ആളുകള് അപകടത്തില്പ്പെട്ടോയെന്ന് അറിയുന്നതിനായി നാട്ടുകാരും ഫയര്ഫോഴ്സും ചേര്ന്ന് വാഹനം ഉയര്ത്താനുള്ള ശ്രമങ്ങള് തുടരുകയാണ്.
